Kerala
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൂട്ടത്തല്ല്
ബാറില്‍ തുടങ്ങിയ തര്‍ക്കമാണ് ആശുപത്രി പരിസരത്തെ സംഘര്‍ഷത്തിലേക്കു നയിച്ചത്
തിരുവനന്തപുരം ആശുപത്രി വളപ്പില്‍ യുവാക്കളുടെ കൂട്ടത്തല്ല്. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്താണ് യുവാക്കള്‍ ഏറ്റ്മുട്ടിയത്. ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ബാറില്‍ തുടങ്ങിയ തര്‍ക്കമാണ് ആശുപത്രി പരിസരത്തെ സംഘര്‍ഷത്തിലേക്കു നയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു







