Pathanamthitta
കോന്നി പാറമട അപകടം; അജയ്കുമാറിന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍
പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച നടത്തും.

പത്തനംതിട്ട | കോന്നി പാറമട അപകടത്തില്‍ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. മൃതദേഹം കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും.
ക്വാറി പ്രവര്‍ത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരും. ക്വാറിക്കെതിരായ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കും.പാറ ഇടിച്ചില്‍ തുടര്‍ന്നതാണ് രക്ഷപ്രവര്‍ത്തനം വൈകാന്‍ കാരണം. ജില്ലാഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ അഗ്‌നിസുരക്ഷാ സേന, എന്‍ഡിആര്‍എഫ് എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
---- facebook comment plugin here -----