Connect with us

Kozhikode

കൊമ്മേരി സര്‍വീസ് സഹകരണ ബേങ്ക് ഉന്നത വിജയികളെ അനുമോദിച്ചു

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ. ഡോ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.

Published

|

Last Updated

കൊമ്മേരി സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

വളയനാട് | കൊമ്മേരി സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയികളായവരെ അനുമോദിച്ചു. ബേങ്കിന്റെ പ്രവര്‍ത്തന പരിധിയായ വളയനാട് വില്ലേജിലെ സ്‌കൂളുകളിലെയും ഗവ. വി എച്ച് എസ് എസ് കിണാശ്ശേരി, ഗവ. എച്ച് എസ് എസ് ആഴ്ചവട്ടം എന്നീ സ്‌കൂളുകളിലെയും ഉന്നത വിജയികളെയാണ് മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചത്.

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് വി മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ. ഡോ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.

ബേങ്ക് ചീഫ് അക്കൗണ്ടന്റ് കെ എം ഫെമിന മികച്ച വിജയം നേടിയവരെ പരിചയപ്പെടുത്തി. ബേങ്ക് സെക്രട്ടറി എ എം അജയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി പീതാംബരന്‍ നന്ദിയും പറഞ്ഞു.

Content Highlights:
Kommeri Service Cooperative Bank hosted a special ceremony to honor top academic achievers. The event celebrated the outstanding performance of local students in recent board examinations. Bank officials and community leaders attended the function to motivate the youth.

Latest