Connect with us

Kerala

കൊല്ലം മേയര്‍ക്ക് വധഭീഷണി; മുന്‍ അയല്‍വാസി പിടിയില്‍

കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Published

|

Last Updated

കൊല്ലം  | കൊല്ലം മേയര്‍ ഹണിബെഞ്ചമിനെതിരായ വധഭീഷണി പരാതിയില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറാണ് പോലീസിന്റെ പിടിയിലായത്. നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് അനില്‍ കുമാര്‍. അനില്‍ കുമാറിന്റെ പേരില്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പുറമെ മയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് അന്വേഷിക്കാറുണ്ടെന്നും ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും അറിയുന്നു. മേയര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയര്‍ പ്രതികരിച്ചു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

Latest