Connect with us

Kerala

കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് പിന്‍വലിച്ചു

രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെയും രാത്രി പത്ത് മണി മുതല്‍ 10.30 വരെയും ഉള്ള ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്.

Published

|

Last Updated

കൊച്ചി | കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് പിന്‍വലിച്ചു.
രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെയും രാത്രി പത്ത് മണി മുതല്‍ 10.30 വരെയും ഉള്ള ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്ന ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഗണ്യമായ ഇളവ് നല്‍കിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഒന്നും കാണുന്നില്ലെന്നാണ് കെഎംആര്‍എല്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്നാണ് നടപടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന ഈ ഇളവ് വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് നിലവില്‍ പിന്‍വലിക്കുന്നത്.

Latest