Kerala
2026ല്‍ കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടം നേടി കൊച്ചി; കേരളത്തിന് ലഭിച്ച ആഗോള അംഗീകാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി
കൊച്ചി | അടുത്ത വര്‍ഷം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് കൊച്ചി നഗരവും ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ ബുക്കിംഗ് ഡോട്ട് കോം തയ്യാറാക്കിയ പത്ത് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി.
കേരളത്തിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടം ടൂറിസം വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു
---- facebook comment plugin here -----




