Connect with us

Kerala

കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി

തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

Published

|

Last Updated

കൊച്ചി|കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് പണിമുടക്ക് സമരം ആരംഭിച്ചത്. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ഓളം എല്‍പിജി വിതരണം പൂര്‍ണമായും മുടങ്ങി. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്.

ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ലോഡുമായി പോകുന്ന തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനും ഡ്രൈവര്‍മാരുടെ സംയുക്തസംഘടന തീരുമാനിച്ചു.

 

 

 

---- facebook comment plugin here -----

Latest