Connect with us

Kerala

കേരളം മാതൃക; സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ വിജ്ഞാന വികസനം സാധ്യമാകു: മുഖ്യമന്ത്രി

നൈപുണ്യ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സമ്പൂര്‍ണമായ തോതില്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് മാത്രമേ വിജ്ഞാന വികസനം സാധ്യമാവുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ ഇടപെടലിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളം ഇന്ത്യക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൈപുണ്യ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരള സാക്ഷരതാ മിഷന്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക.

Latest