Editors Pick
ബ്ലാക്ക് പാന്തറിനെ കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ അറിയാം
പ്രധാനമായും രാത്രി സഞ്ചാരികളാണ് ഇവ രാത്രിയിൽ ഇര തേടാൻ ഒളിഞ്ഞും തെളിഞ്ഞും ഇവയെ കാണാവുന്നതാണ്.

മെലിഞ്ഞതും നിഗൂഢവും ആയി കാണപ്പെടുന്ന മൃഗമാണ് ബ്ലാക്ക് പാന്തർ. സത്യത്തിൽ ഇത്രയൊക്കെ നിഗൂഢതയുടെ ആവശ്യമില്ല മെലാനിസ്റ്റിക് പുള്ളിപ്പുലികളോ ജഗ്വാറുകളോ ആണ് ബ്ലാക്ക് പാന്തറുകൾ.
അവയ്ക്ക് കറുപ്പ് നിറം നൽകുന്നത് മെലാനിസത്തിന്റെ ഭാഗമായാണ്. ഇത് ഒരു ജനിതക പരിവർത്തനമാണ്.ഈ പരിവർത്തനമാണ് ഇരുണ്ട പിഗ്മെന്റേഷന് കാരണമാകുന്നത്.കറുത്ത രോമങ്ങൾ ഒളിച്ചിരിക്കാൻ ഒരുപാട് സഹായിക്കുന്നതിനാൽ ഇടതൂർന്ന വനങ്ങളിലും രാത്രികാല വേട്ടയാടലുകളിലും ഇവയെ കണ്ടെത്താൻ പ്രയാസമാണ്.
ഇവയുടെ വംശത്തിൽ ഉള്ള മറ്റുള്ളവരെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ശക്തമായ താടി എലുകളും മൂർച്ചയുള്ള പല്ലുകളും ഉള്ള മികച്ച വേട്ടക്കാരൻ ആണ് ബ്ലാക്ക് പാന്തറുകൾ.മാത്രമല്ല മികച്ച നീന്തൽക്കാരായി അറിയപ്പെടുന്ന ഇവർ വെള്ളത്തിലുള്ള സവാരിയും ആസ്വദിക്കുന്നുണ്ട്. പലപ്പോഴും വെള്ളം ഉള്ള പ്രദേശങ്ങളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്.
കൂടാതെ അവിശ്വസിനീയമായ ചടുലതയോടെ ബ്ലാക്ക് പാന്തറുകൾ ഒറ്റ ചാട്ടത്തിൽ 20 അടി വരെ ഉയരത്തിൽ ചാടും.പ്രധാനമായും രാത്രി സഞ്ചാരികളാണ് ഇവ രാത്രിയിൽ ഇര തേടാൻ ഒളിഞ്ഞും തെളിഞ്ഞും ഇവയെ കാണാവുന്നതാണ്.
ഇവ പ്രാദേശികമായി ജീവിക്കുന്നവയാണ്.പൊതുവേ ഒറ്റയ്ക്ക് താമസിക്കാനും വേട്ടയാടാനും ഇഷ്ടപ്പെടുന്നു. ഇണചേരൽ സമയത്ത് മാത്രമേ ഇവ പരസ്പരം ഇടപഴകു.