Kerala
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവി എന്താകും- കെ ശൈലജ
എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം
കണ്ണൂർ| നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കായി നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്‍മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയകാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകും.- ശൈലജ പറഞ്ഞു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവര്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്
CPM leader KK Shailaja criticized the Congress party for its inability to finalize a Chief Minister candidate despite winning the assembly elections. She described the internal power struggle as ridiculous and questioned how such a divided party could make firm governance decisions in the future. Shailaja also noted that the LDF would evaluate its election performance and move forward by addressing public issues.







