Ongoing News
സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം; തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സഊദിയിലെത്തും
2018 ന് ശേഷം ആദ്യമായാണ് ഉര്‍ദുഗാന്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്.
റിയാദ് | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ ക്ഷണപ്രകാരം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സഊദിയിലെത്തും. ദ്വിദിന സന്ദര്‍ശനമാണ് ഉര്‍ദുഗാന്‍ നടത്തുക.
തുര്‍ക്കിയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച ചെയ്യും. 2018 ന് ശേഷം ആദ്യമായാണ് ഉര്‍ദുഗാന്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്.







