Editors Pick
താരമാകാൻ കിൻഡിൽ പേപ്പർ വൈറ്റ്; സവിശേഷതകൾ അറിയാം
ഒറ്റ ചാർജിൽ 12 ആഴ്ച വരെ ബാറ്ററി ലൈഫ് പുതിയ കിൻഡിൽ നൽകും.

കഴിഞ്ഞ ദിവസമാണ് ആമസോൺ ഇന്ത്യയിൽ കിൻഡിൽ പേപ്പർ വൈറ്റിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയത്. 16 999 രൂപ വരെയാണ് ഇതിന്റെ വില. മറ്റ് കിൻഡിലുകളിൽ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകളും ഇതിലുണ്ട്.
- ഇതുവരെയുള്ള ഏതൊരു കിൻഡിലിലും ഏറ്റവും ഉയർന്ന കോൺട്രാസ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്ന വലിയ 7 ഇഞ്ച് ഇ ഇങ്ക് സ്ക്രീൻ ആണ് ഈ കിൻഡിലിൽ.
- 16 ജിബി സ്റ്റോറേജ് ഉള്ള ഡ്യൂവൽ കോർ പ്രോസസർ നൽകുന്ന ഇത് 25% വരെ വേഗത്തിൽ പേജ് ടേണുകളും നൽകുന്നു.
- ഒറ്റ ചാർജിൽ 12 ആഴ്ച വരെ ബാറ്ററി ലൈഫ് പുതിയ കിൻഡിൽ നൽകും. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ് സി പോർട്ടും ഇതിലുണ്ട്.
- പുതിയ കിൻഡിൽ പേപ്പർ വൈറ്റിന് വാട്ടർപ്രൂഫ് ഡിസൈൻ ഉണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്തൊക്കെയാണെങ്കിലും കിൻഡിൽ സ്നേഹികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ്.
---- facebook comment plugin here -----