Connect with us

Health

കിഡ്‌നി സ്‌റ്റോണും കാരണങ്ങളും

കൃത്ത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ സമയത്ത് ചികിത്സ നടത്താന്‍ കഴിഞ്ഞില്ലെങ്കിലോ വൃക്കകളിലെ കല്ലുകള്‍ വൃക്കരോഗത്തിലേക്കോ വൃക്കതകരാറിലേക്കോ നമ്മളെ കൊണ്ടെത്തിച്ചേക്കാം.

Published

|

Last Updated

ഇപ്പോള്‍ വളരെ സാധാരയായി കണ്ടുവരുന്ന ഒരു രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍.ഇത് വളരെ വേദനാജനകമായ ഒരു രോഗം കൂടിയാണ്.രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ച് അവ മൂത്രത്തിലൂടെ പുറത്തുവിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍.എന്നാല്‍ വൃക്കയിലെ കല്ലുകള്‍ വൃക്കയില്‍ ബ്ലോക്കുണ്ടാക്കും.ഇത് നമ്മള്‍ക്ക് കൃത്ത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ സമയത്ത് ചികിത്സ നടത്താന്‍ കഴിഞ്ഞില്ലെങ്കിലോ വൃക്കകളിലെ കല്ലുകള്‍ വൃക്കരോഗത്തിലേക്കോ വൃക്കതകരാറിലേക്കോ നമ്മളെ കൊണ്ടെത്തിച്ചേക്കാം.

കിഡ്‌നി സ്‌റ്റോണിന്റെ പ്രധാന കാരണങ്ങള്‍

കാത്സ്യം ഓക്‌സലേറ്റ്, യൂറിക്ക് ആസിഡ് എന്നിവയടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.

1. വെള്ളത്തിന്റെ അളവ് കുറയുന്നത്.
2. ഉപ്പും മധുരവും കൂടുതല്‍ കഴിച്ചാലും കല്ലുകള്‍ ഉണ്ടാകാം
3.മൂത്രംമൊഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്നവരിലും കല്ല് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
4. പൊണ്ണത്തടി.
5. പാരമ്പര്യമായിട്ടും കല്ല് കാണാറുണ്ട്.

കിഡ്‌നി സ്റ്റോണിന്റെ പ്രധാനലക്ഷണങ്ങള്‍.

1. വയറിന്റെ വശങ്ങളില്‍ കഠിനമായ വേദന.
2. മൂത്രം മൊത്തമായി ഒഴിക്കാന്‍ പറ്റാതെ വരിക.
3. മൂത്രത്തില്‍ രക്തം കാണുക.
4.മൂത്രമൊഴിക്കുന്ന സമയത്ത് വേദന ഉണ്ടാവുക.
5.തലകറക്കവും ശര്‍ദ്ദിയും അടിവയറ്റിലെ വേദനയും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എതെങ്കിലും ഉണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് കിഡ്‌നി സ്റ്റോണ്‍ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യേണ്ടതാണ്.

കടപ്പാട്: ഡോ:ഡാനിഷ് സലീം
ബെറ്റര്‍ ലൈഫ്‌

Latest