Connect with us

National

പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി; അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ സിസിടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Published

|

Last Updated

ഭോപ്പാല്‍|മധ്യപ്രദേശിലെ സാഗര്‍ ടൗണില്‍ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. രണ്ട് ദിവസം മുമ്പാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

ഗ്വാളിയോര്‍ സ്വദേശിയായ ലഫ്. കേണല്‍ പ്രദീപ് കുമാര്‍ നിഗമിനെയാണ് കാണാതായാത്. സാഗറിലെ മഹാര്‍ റെജിമെന്റ് സെന്ററില്‍ നിയമിതനായ അദ്ദേഹം രാവിലെ 6.30ഓടെ താമസ സ്ഥലത്തു നിന്ന് നടക്കാനിറങ്ങിയതാണ്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ആദ്യം സൈനിക ഉദ്യോഗസ്ഥര്‍ തന്നെ പ്രദേശത്ത് തെരച്ചില്‍ നടത്തി. കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പ്രദേശത്തെ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട് ലോകേഷ് സിന്‍ഹ പറഞ്ഞു.

പരാതി ലഭിച്ച ഉടന്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളെല്ലാം പരിശോധിച്ച് ഉദ്യോഗസ്ഥന്‍ എവിടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. കൂടാതെ ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.

 

 

---- facebook comment plugin here -----

Latest