Connect with us

National

പി വി അന്‍വറിന് എ എ പി പിന്തുണ ഇല്ലെന്ന് ദേശീയ നേതൃത്വം

അടുത്ത ആഴ്ച താന്‍ കേരളത്തില്‍ എത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ഒബ്‌റോയ്

Published

|

Last Updated

ന്യൂഡല്‍ഹി | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെ പിന്തുണക്കില്ലെന്ന് എ എ പി ദേശീയ നേതൃത്വം. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് ഒരു സാഹചര്യത്തിലും പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്‌റോയ് പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ മത്സരിക്കുന്ന അന്‍വറിനെ പാര്‍ട്ടി പിന്തുണക്കില്ല. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിന്റെ പരിപാടിയില്‍ പങ്കെടുത്തത് ഏതു സാഹചര്യത്തിലാണെന്നും അന്‍വര്‍ രൂപീകരിച്ച മുന്നണിയില്‍ എ എ പിയുടെ പേര് ഉപയോഗിച്ചത് എങ്ങിനെയാണെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. അടുത്ത ആഴ്ച താന്‍ കേരളത്തില്‍ എത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ഒബ്‌റോയ് പ്രതികരിച്ചു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നു വൈകീട്ട് മൂന്നു മണിക്ക് അവസാനിക്കാരിനിരിക്കെ അന്‍വര്‍ പിന്‍വാങ്ങുമോ എന്ന ആകാംക്ഷ നിലനില്‍ക്കുകയാണ്. പി വി അന്‍വറിന് ചിഹ്നത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അന്‍വര്‍ ക്യാമ്പിന്റെ പ്രതീക്ഷ.

 

---- facebook comment plugin here -----

Latest