Connect with us

islamic conference

ഇന്തോനേഷ്യ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഖലീല്‍ ബുഖാരി തങ്ങള്‍

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ജക്കാര്‍ത്ത | സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ സെന്‍ട്രല്‍ ജാവയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഇസ്ലാമിക പണ്ഡിത സഭയും സംയുക്തമായി ഓഗസ്റ്റ് 29 മുതല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 63 ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ മന്ത്രി ഫെറാബോ സോബിയാന്തോ അധ്യക്ഷത വഹിക്കും.
‘ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക അധ്യാത്മികതയുടെ സ്വാധീനം’ എന്ന വിഷയത്തിലാണ് ഖലീല്‍ തങ്ങള്‍ പ്രബന്ധം അവതരിപ്പിക്കുക.

പ്രമുഖ കലാലയങ്ങളില്‍ ഇസ്ലാമിക – ആനുകാലിക വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ജക്കാര്‍ത്തയിലും പരിസര പ്രൊവിന്‍സുകളിലും നടക്കുന്ന വിവിധ സ്വീകരണ പരിപാടികളിലും ഔദ്യോഗിക പരിപാടികളിലും സംബന്ധിക്കും.

 

Latest