Kerala
കേരള യാത്രാ ഉപനായകൻ ഖലീൽ ബുഖാരി തങ്ങൾക്ക് ജന്മനാടിന്റെ ആദരം
ഖലീൽ ബുഖാരി തങ്ങൾ അസാമാന്യ നേതൃപാടവത്തിനുടമയെന്ന് മന്ത്രി റിയാസ്
കടലുണ്ടി | കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രാ ഉപനായകനും സമസ്ത സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ജന്മനാടായ കടലുണ്ടിയിൽ ഊഷ്മള സ്വീകരണം നൽകി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ് ലിം ജമാഅത്ത് നടത്തിയ കേരള യാത്ര ചരിത്രത്തിൽ ഇടം പിടിച്ചുവെന്നും അതിന് നേതൃത്വം നൽകിയ ഖലീൽ ബുഖാരി തങ്ങൾ അസാമാന്യ നേതൃ പാടവത്തിനുടമയാണെന്നും മന്ത്രി പറഞ്ഞു. ആത്മീയ ചൈതന്യത്തോടെ മതനിരപേക്ഷതക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ഖലീൽ തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുസ്‌ലിം ജമാ അത്ത് ഫറോക്ക് സോൺ, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. 313 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഖലീൽ ബുഖാരി തങ്ങളെ കടലുണ്ടി ലെവൽ ക്രോസ്സ് പരിസരത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തിലേക്ക് ആനയിച്ചു.

കേരള മുസ് ലിം ജമാഅത്ത് കേരള യാത്രാ ഉപനായകൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് ജന്മനാടായ കടലുണ്ടിയിൽ നൽകിയ സ്വീകരണ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
സ്വീകരണ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അസ്സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ വി തങ്ങൾ, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ഷിഹാബുദ്ദീൻ ബുഖാരി, സയ്യിദ് മൗലൽ ബുഖാരി, ഖലമുൽ ഇസ്ലാം ബാവ മുസ്‌ലിയാർ ,ഗഫൂർ ബാഖവി പെരുമുഖം ,ഹമീദ് സാഹിബ്, പി. എ. കെ മുഴപ്പാല, ഇസ്മായിൽ സഖാഫി ഒളവണ്ണ , പി വി അഹമ്മദ് കബീർ എളേറ്റിൽ, അബൂബക്കർ ഹാജി ചെറുവണ്ണൂർ, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ, കോൺഗ്രസ് ഫറോക്ക് ബ്ലോക്ക് പ്രസിഡന്റ് തസ്‌വീർ ഹസൻ, കടലുണ്ട് പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് ടി പി മുഹമ്മദ് ആരിഫ് തങ്ങൾ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. ജി ഗിരീഷ് കുമാർ, സുരേന്ദ്ര നാഥ്, ബാദുഷ, പനക്കൽ പ്രേമരാജൻ,
അനിൽ മാരാത്ത്, ഡോ. ഉസ്മാൻ കുട്ടി, ഉദയൻ കാർക്കോളി, ഡോ ഹനീഫ പ്രസംഗിച്ചു.



