Kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും; വിശദീകരണം തേടി ഹൈക്കോടതി
ഭാരതാംബയെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം

കൊച്ചി | വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ തള്ളി ഹൈക്കോടതിയെ സമീപിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് തിരിച്ചടി. കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സംഭവത്തില്‍ പോലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സര്‍വകലാശാലയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഭാരതാംബയെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി വിശേഷിപ്പിച്ചു. പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നതില്‍ മറുപടി നല്‍കുന്നില്ലല്ലോയെന്നും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചന്റെതാണ് വിമര്‍ശനം. ഹിന്ദുദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് രജിസ്ട്രാറുടെ അഭിഭാഷകന്‍ മറുപടി നല്‍കി.
ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.