Connect with us

Kerala

വി ഡി സതീശൻ ലോക്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക കൈമാറി; വി ഡി ക്യാബിനറ്റിൽ ആരൊക്കെ?

നിലവിൽ ലഭ്യമായ വിവരമനുസരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പൊതുഭരണത്തിന് പുറമെ ധനം, തുറമുഖം, നിയമം വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ നൽകി.

Published

|

Last Updated

തിരുവനന്തപുരം | യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെ അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്ഭവനിലെത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മന്ത്രിമാരുടെ പട്ടിക അദ്ദേഹം കൈമാറി. 21 അംഗ പട്ടികയിൽ കോൺഗ്രസിന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരും മുസ്‍ലിം ലീഗിന് അഞ്ച് മന്ത്രിമാരും ഉണ്ടാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയെ ലഭിക്കും. നാല് പേർക്ക് ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം.

നിലവിൽ ലഭ്യമായ വിവരമനുസരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പൊതുഭരണത്തിന് പുറമെ ധനം, തുറമുഖം, നിയമം വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ നൽകി. സണ്ണി ജോസഫിന് റവന്യൂ വകുപ്പും എ പി അനിൽ കുമാറിന് ആരോഗ്യവും ലഭിക്കും. പി സി വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരികം വകുപ്പുകൾ ലഭിക്കും. കെ മുരളീധരനാകും വൈദ്യുതി മന്ത്രി. ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമ വകുപ്പുകൾ വഹിക്കും.

ടി സിദ്ദീഖിന് വനം വകുപ്പാണ് ലഭിച്ചത്. എം ലിജു, റോജി എം ജോൺ, ഒ കെ ജനീഷ് തുടങ്ങിയവരും കോൺഗ്രസ് പട്ടികയിൽ ഉണ്ടെന്നാണ് അറിയുന്നത്. അവസാന നിമിഷമാണ് റോജിയുടെയും ജനീഷിന്റെയും പേരുകൾ പട്ടികയിൽ ഉൾപ്പെട്ടത്.

നീണ്ട ചർച്ചകൾക്കൊടുവിൽ മുസ്ലിംലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തുക.

Updating…

Content Highlights: Chief Minister-designate VD Satheesan has officially submitted the final 21-member cabinet list to Governor Rajendra Vishwanath Arlekar at Lok Bhavan. The new UDF ministry allocates 12 berths to the Congress, 5 to the IUML, and 1 to the Kerala Congress (Joseph) faction, with 4 positions shared on a term basis. Key portfolios include Home and Vigilance for Ramesh Chennithala, Revenue for Sunny Joseph, Health for AP Anil Kumar, and Power for K Muraleedharan, while Satheesan retains Finance, Law, and Ports alongside General Administration.

Latest