Connect with us

From the print

കേരള മുസ്്ലിം ജമാഅത്ത്: വൈവിധ്യമാർന്ന പദ്ധതികൾ പ്രഖ്യാപിച്ച് ദക്ഷിണ കേരള ലീഡേഴ്‌സ് കമ്മ്യൂൺ

ആഗസ്റ്റ് 15,16 തീയതികളിൽ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന നേതാക്കൾ സോൺതലങ്ങളിൽ പര്യടനം നടത്തും.

Published

|

Last Updated

കായംകുളം | സമസ്ത സെന്റിനറിയുടെ ഭാഗമായി ദക്ഷിണ കേരളത്തിൽ വൈവിധ്യമാർന്ന പദ്ധതികൾ പ്രഖ്യാപിച്ച് കേരള മുസ്്ലിം ജമാഅത്ത് ദക്ഷിണ കേരള ലീഡേഴ്‌സ് കമ്മ്യൂൺ. ആഗസ്റ്റ് 15,16 തീയതികളിൽ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന നേതാക്കൾ സോൺതലങ്ങളിൽ പര്യടനം നടത്തും. അനുബന്ധമായി സ്വാതന്ത്ര്യദിന സംഗമവും മീലാദ് മീറ്റും സംഘടിപ്പിക്കും. സെപ്തംബറിൽ സോൺ, ജില്ലാ തലങ്ങളിൽ പണ്ഡിത സമ്മേളനം സംഘടിപ്പിക്കും. ഒക്ടോബറിൽ തിരഞ്ഞെടുത്ത നൂറ് കേന്ദ്രങ്ങളിൽ ആദർശ സമ്മേളനം നടത്തും.
കായംകുളം മജ്‌ലിസിൽ നടന്ന നേതൃസംഗമം രാഷ്ട്രീയ പാഠം, സമസ്ത സെന്റിനറി കർമ പദ്ധതി, സിറാജ്, മീലാദ് ക്യാമ്പയിനുകൾ തുടങ്ങിയവ പഠന വിധേയമാക്കി. സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്്ലിയാർ കമ്മ്യൂൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ വി എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി, മാളിയേക്കൽ സുലൈമാൻ സഖാഫി, എം കെ ഹാമിദ്, മുഹമ്മദ് പറവൂർ, സയ്യിദ് അബ്ദുന്നാസർ, അബ്ദുർറശീദ് കരുമാടി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നായി മുന്നൂറോളം സാരഥികൾ സംബന്ധിച്ചു.

ഉത്തര മേഖലാ കമ്മ്യൂൺ ഇന്ന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ എഴുനൂറോളം നേതാക്കൾ സംബന്ധിക്കും. സംസ്ഥാന ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി അധ്യക്ഷത വഹിക്കും. എൻ അലി അബ്ദുല്ല, സയ്യിദ് ത്വാഹാ തങ്ങൾ, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, മുസ്ത്വഫ കോഡൂർ, ജി അബൂബക്കർ, അബൂബക്കർ പടിക്കൽ വിഷയാവതരണം നടത്തും.

Content Highlights: The Kerala Muslim Jamaat South Kerala leaders commune announced diverse programs as part of the Samasta centenary. State leaders will tour zone levels on August 15 and 16, conducting Independence Day meets. Scholar conferences and ideological meets will follow across various districts through October.

Latest