Connect with us

National

കനത്ത മഴ; ജമ്മു കശ്മീരിലും ഹിമാചലിലും മിന്നല്‍ പ്രളയം; മണ്ണിടിച്ചില്‍

അമര്‍നാഥ്, വൈഷ്‌ണോദേവി തീര്‍ഥാടന യാത്രകള്‍ താത്കാലികമായി നിരോധിച്ചു.

Published

|

Last Updated

ശ്രീനഗര്‍/ഷിംല | ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ ദുരിതം വിതക്കുന്നു. മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും മറ്റും മഴ ഇടയാക്കുന്നുണ്ട്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ധര്‍ഹല്‍ നദി കരകവിഞ്ഞൊഴുകിയത് മിന്നല്‍ പ്രളയത്തിനിടയാക്കി. വിപുലമായ തോതില്‍ സ്വത്തുവകകള്‍ നശിക്കാന്‍ ഇത് കാരണമായി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അമര്‍നാഥ്, വൈഷ്‌ണോദേവി തീര്‍ഥാടന യാത്രകള്‍ താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലെയും വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ചുവപ്പ്, ഓറഞ്ച് ജാഗ്രതകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മണ്ണിടിച്ചിലും റോഡ് തടസ്സവും പ്രാദേശിക തലങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ഇരു സംസ്ഥാനങ്ങളുടെയും അയല്‍ പ്രദേശങ്ങളെയും മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ട്.

Content Highlights: Incessant monsoon rains have triggered severe flash floods and massive landslides across various regions of Jammu Kashmir and Himachal Pradesh. Public infrastructure, residential buildings, and main highway networks have suffered significant damage due to the ongoing deluge. The India Meteorological Department has issued extended heavy rainfall alerts urging residents and tourists to stay highly vigilant.

Latest