Connect with us

Kerala

ആശുപത്രിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി: പൊതിച്ചോറ് വിഷയത്തില്‍ പോര് കടുക്കുന്നു

കമ്മ്യൂണിറ്റി കിച്ചന്‍ വഴി മാത്രമേ ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ.

Published

|

Last Updated

പത്തനംതിട്ട | പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി-ഡി വൈ എഫ് ഐ പോര് കടുക്കുന്നു. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെയാണിത്.

‘ആശുപത്രികള്‍ക്കകത്തെ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ല. അത് എന്തുവിലകൊടുത്തും തടയും. യു ഡി എഫ് സര്‍ക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചന്‍ വഴി മാത്രമേ ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ. വിഷയത്തില്‍ സന്നദ്ധ സംഘടനകളുമായി ഉടന്‍ ചര്‍ച്ച നടത്തും.’- പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

ഡി വൈ എഫ് ഐയുടേത് മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ്സിന്റെയൊ സേവാഭാരതിയുടേയോ ഒന്നും രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്കുള്ളില്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:
The Kerala Health Minister reiterated that political activities cannot be permitted inside government hospital premises. This statement comes as the controversy surrounding the pothichoru food distribution initiative intensifies across the state. The government emphasizes maintaining strict discipline and public service decorum in healthcare centers.

 

---- facebook comment plugin here -----

Latest