Connect with us

Saudi Arabia

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം; ഏഷ്യന്‍ ഗ്യാസ് വില നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ മേഖലയിലെയും ഇന്ധന വിപണിയെയും സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂദല്‍ഹി / ദോഹ | ഗള്‍ഫ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നടപടികള്‍ മൂലം ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണത്തെ തുടര്‍ന്ന് ഏഷ്യയിലെ സ്‌പോട്ട് ദ്രവീകൃത പ്രകൃതിവാതക വില തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും വില കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് അവസാനത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ മേഖലയിലെയും ഇന്ധന വിപണിയെയും സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ 10% വര്‍ദ്ധനവ് രേഖപ്പെടുത്തിയ ശേഷം സ്‌പോട്ട് എല്‍എന്‍ജി ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് ഏകദേശം 20.2 ഡോളറിന് വ്യാപാരം നടന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതി വീണ്ടും തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യൂറോപ്പിലെ ബെഞ്ച്മാര്‍ക്ക് പ്രകൃതിവാതക വിലയിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്

ആഗോള എല്‍എന്‍ജി വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്ന് പോകുന്നത് തന്ത്ര പ്രധാന ചാനലായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇതിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള തര്‍ക്കം സമീപ ദിവസങ്ങളില്‍ രൂക്ഷമാവുകയും ചെയ്തതയോടെ ഹോര്‍മുസ് പാത അടച്ചിട്ടതാണ് വില വര്‍ദ്ധനവിന് കാരണം . യുഎസ് ആക്രമണങ്ങളും ഇറാനിയന്‍ തുറമുഖങ്ങളുടെ ഉപരോധവും അവസാനിപ്പിക്കുന്നതുവരെ ഈ പാത അടച്ചിടുമെന്ന് ഇറാന്‍ വ്യകത്മാക്കി

Content Highlights: Asian spot LNG prices have surged to a four-month high following escalating military tensions between the US and Iran. The ongoing conflict has severely disrupted critical maritime energy supplies traveling through the strategic Strait of Hormuz. The supply squeeze has triggered a ten percent price hike, forcing spot LNG to trade at around twenty point two dollars per million British thermal units.

 

Latest