Connect with us

kerala Sahithyotsav 2021

ആയിരങ്ങള്‍ ലൈവായി കണ്ട് കേരള സാഹിത്യോത്സവ്

8 ദിവസങ്ങളായി വൈവിധ്യമാര്‍ന്ന സെഷനുകളോടെ നടന്ന കേരള സാഹിത്യോത്സവ് ഇന്ന് വൈകിട്ട് സമാപിക്കും

Published

|

Last Updated

കോഴിക്കോട് | സാംസ്‌കാരിക രംഗത്തെ ഡിജിറ്റല്‍വത്കരണത്തിനു പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് കേരള സാഹിത്യോത്സവ്. ആയിരക്കണക്കിനാളുകളാണ് SSF KERALA യുട്യൂബ് ചാനലിലൂടെ (https://youtu.be/w3fbc3v5b60 ) തത്സമയം സാഹിത്യോത്സവ് വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മാപ്പിളപ്പാട്ട്, സംഘഗാനം, നശീദ, ഖവാലി തുടങ്ങിയ ഏറെ ജനപ്രീതിയുള്ള മത്സരങ്ങളാണ് സാഹിത്യോത്സവ് വേദിയില്‍ തുടരുന്നത്.

8 ദിവസങ്ങളായി വൈവിധ്യമാര്‍ന്ന സെഷനുകളോടെ നടന്ന കേരള സാഹിത്യോത്സവ് ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സംഗമം കാന്തപുരം AP അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.