Kerala
മയിൽപ്പീലി യങ് സ്കോളർഷിപ്പ്; പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി
പരീക്ഷ നടത്തരുതെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് അധ്യാപക സംഘടനയായ എൻടിയു നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തിരുവനന്തപുരം| മയില്‍പ്പീലി യംഗ് സ്കോളര്‍ഷിപ്പ് പരീക്ഷ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. ജില്ലാ തല പരീക്ഷ നടത്താനാണ് അനുമതി. ഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പരീക്ഷ നടത്തരുതെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് അധ്യാപക സംഘടനയായ എൻടിയു നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിശ്ചയിച്ച തീയതിയിൽ പരീക്ഷ നടത്താമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിക്കരുതെന്ന് കർശന നിർദേശം നൽകി.
മത-രാഷ്ട്രീയ സംഘടനകൾക്ക് സ്കൂളുകളിൽ ഇത്തരം പരീക്ഷകൾ നടത്താൻ അനുമതി നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നേരത്തെ പരീക്ഷ നടത്താൻ അനുമതി നൽകിയിരുന്നെന്നും പിന്നീട് കാരണങ്ങളൊന്നും വ്യക്തമാക്കാതെയും നോട്ടീസ് നൽകാതെയും അനുമതി റദ്ദാക്കിയെന്നുമാണ് ഹരജിക്കാർ കോടതിയെ അറിയിച്ചത്.
നേരത്തെ നിശ്ചയിച്ച പരീക്ഷ എന്തുചെയ്യുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവിനെ തുടർന്നാണ് അനുമതി നൽകിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. രണ്ടാഴ്ചയ്ക്ക് ശേഷം ഹരജിയിൽ കോടതി വിശദമായ വാദം കേൾക്കും. ഇടക്കാല ഉത്തരവോടെ വിഷയത്തിൽ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.’
Content Highlights: The Kerala High Court granted interim permission to conduct the Mayilpeeli Young Scholarship exam, dealing a setback to the state government. Hearing a petition by teachers union NTU, the court allowed the scheduled exam while prohibiting result publication. Detailed arguments will be heard in two weeks.


