Connect with us

International

ഫ്രാന്‍സില്‍ 18 നില ഫ്‌ളാറ്റില്‍ തീപ്പിടിത്തം; സ്ത്രീ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

തലസ്ഥാനമായ പാരീസിന് കിഴക്ക്, ഫോണ്ടെനെ-സൂ-ബോയിസിലെ ലാറിസ് (Larris) പ്രദേശത്തുള്ള '1 റൂ മാര്‍ട്ടിന്‍-ലൂഥര്‍-കിംഗ്' എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

പാരീസ് | ഫ്രാന്‍സില്‍ 18 നിലകളുള്ള ഒരു ഫ്‌ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അമ്പതുകാരിയായ സ്ത്രീയാണ് മരിച്ചത്. 30 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ പാരീസിന് കിഴക്ക്, ഫോണ്ടെനെ-സൂ-ബോയിസിലെ ലാറിസ് (Larris) പ്രദേശത്തുള്ള ‘1 റൂ മാര്‍ട്ടിന്‍-ലൂഥര്‍-കിംഗ്’ എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പരുക്കേറ്റവരില്‍ 15 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടും. കെട്ടിടത്തിന്റെ 11-ാം നിലയിലുള്ള രണ്ട് അപാര്‍ട്ട്മെന്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്. പിന്നീട് തൊട്ടുമുകളിലെ നിലയിലേക്കും വ്യാപിക്കുകയുമായിരുന്നു.

130-ലധികം അഗ്നിശമന സേനാംഗങ്ങളും 30-ലധികം അടിയന്തര സേവന വാഹനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചു വരികയാണ്.

Content Highlights: A major fire broke out in an 18-storey residential apartment building in France. A woman tragically lost her life in the blaze while 30 other residents sustained injuries. Firefighters and emergency crews rushed to the scene to rescue trapped occupants and extinguish the flames.

Latest