Business
TODAY'S GOLD RATE|സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു
ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയുമായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയുമായി(Today’s Gold Rate). ഇന്നലെ 1,00,320 രൂപയായിരുന്നു പവന് വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 81,640 രൂപയും ഗ്രാമിന് 10,205 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന് പവന് 63,880 രൂപയും ഗ്രാമിന് 7985 രൂപയുമാണ്. വെള്ളി ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ്.
ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 3869 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 1.75 ഡോളറിന്റെ നേരിയ വര്ധനവിലാണുള്ളത്. വെള്ളി രണ്ടര ശതമാനത്തോളം ഇടിഞ്ഞ് 47.39 ഡോളര്‍ എന്ന നിലയിലുമാണ്.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണ്ണവില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞ ഈ സാഹചര്യത്തിൽ നിക്ഷേപകരും ഉപഭോക്താക്കളും വിപണിയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നേരിടുമ്പോൾ മാത്രം അവസാന ആശ്രയമായി മാത്രം സ്വർണ്ണപ്പണയ വായ്പകളെ സമീപിക്കാൻ ശ്രദ്ധിക്കുക. വിപണിയിലെ ഇന്നത്തെ സ്വർണ്ണനിരക്ക് (today gold rate), ആഗോള തലത്തിലുള്ള gold price analysis എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ ഏതൊരു സാമ്പത്തിക തീരുമാനവും കൈക്കൊള്ളാവൂ. പവൻ വിലയിലെ ചാഞ്ചാട്ടം പണയമൂല്യത്തെ ബാധിക്കാനിടയുള്ളതിനാൽ, അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം gold loan apply ചെയ്യുന്നതിന് മുൻപായി കൃത്യമായ gold rate പരിശോധിക്കുകയും loan against gold വ്യവസ്ഥകൾ പൂർണ്ണമായി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.
Content Highlights:Gold prices in Kerala dropped below the one-lakh mark for the first time since crossing it in December, falling by Rs 560 to Rs 99,760 per sovereign. One gram of 22-carat gold now costs Rs 12,470, while silver stands at Rs 195 per gram. In the international market, gold trades at $3,869 per troy ounce.

