Kerala
മുഖ്യമന്ത്രി ചര്‍ച്ച; വി ഡി സതീശനെയും ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
നാളെ ഇവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
തിരുവനന്തപുരം| കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എ ഐ സി സി. ഇവര്‍ ഇന്ന് രാത്രി ഡല്‍ഹിയിലെത്തും.
ദീപാ ദാസ് മുന്‍ഷിയാണ് ഇവരെ വിവരം അറിയിച്ചത്.
നാളെ ഇവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. മറ്റന്നാള്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എം എല്‍ എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എ ഐ സി സി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:
The AICC has summoned top Kerala Congress leaders VD Satheesan, Ramesh Chennithala, and Sunny Joseph to Delhi for final consultations regarding the Chief Minister selection. They are expected to reach the national capital tonight and hold discussions with the high command tomorrow. A formal announcement regarding the new Chief Minister is likely to be made the day after tomorrow following these crucial meetings.







