National
മോദി ഗ്യാരണ്ടിക്ക് പകരം പത്ത് ഗ്യാരണ്ടികളുമായി കെജ് രിവാള്‍
ബിജെപിയും നരേന്ദ്ര മോദിയും അവരുടെ ഗ്യാരണ്ടികളില്‍ പരാജയപ്പെട്ടു. കെജ് രിവാളിന്റെ ഗ്യാരണ്ടി വേണോ മോദിയുടെ ഗ്യാരണ്ടി വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ

ന്യൂഡല്‍ഹി | മോദിയുടെ ഗ്യാരണ്ടിക്ക് പകരം പത്ത് ഗ്യരണ്ടികളുമായി അരവിന്ദ് കെജ് രിവാള്‍. തന്റെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം അധികാരത്തിലെത്തിയാല്‍ ഈ ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്നും എ എ പി അധ്യക്ഷനായ അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കി. ബിജെപിയും നരേന്ദ്ര മോദിയും അവരുടെ ഗ്യാരണ്ടികളില്‍ പരാജയപ്പെട്ടു. കെജ് രിവാളിന്റെ ഗ്യാരണ്ടി വേണോ മോദിയുടെ ഗ്യാരണ്ടി വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂര്‍ സൗജന്യ വൈദ്യുതി ഉറപ്പാക്കും, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഹാനികരമായ അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കും, ജിഎസ്ടി നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ ഉള്‍പ്പെടെയാണ് കെജ് രിവാളിന്റെ പത്ത് ഗ്യാരണ്ടികള്‍. കൂടാതെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക വിളകള്‍ക്ക് എം എസ് പി ഉറപ്പുവരുത്തുമെന്നും കെജ് രിവാള്‍ പറഞ്ഞു.
देश की जनता को केजरीवाल की 10 Guarantee 🇮🇳
1️⃣ पूरे देश में 24×7 बिजली और ग़रीबों को मुफ़्त बिजली देंगे
2️⃣ देश के हर गाँव, हर मोहल्ले में World Class सरकारी School बनाकर सभी बच्चों के लिए मुफ़्त शिक्षा का इंतज़ाम किया जाएगा
3️⃣ देश के हर ज़िले में World Class Multi-Speciality… pic.twitter.com/ACYnSZISMY
— AAP (@AamAadmiParty) May 12, 2024