Connect with us

Kerala

അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന ഭാഗികമായി തകര്‍ത്തത്.

Published

|

Last Updated

തൃശ്ശൂര്‍| അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ തോട്ടം തൊഴിലാളിയുടെ വീട്ടില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന ഭാഗികമായി തകര്‍ത്തത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ ശ്രീജയും മകനും വീടിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.

വീടിന്റെ മുന്‍ഭാഗമാണ് കാട്ടാന തകര്‍ത്തത്. തോട്ടം മേഖലയില്‍ ഇതിനുമുമ്പും കാട്ടാന കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചിരുന്നു. കല്യാണക്കണ്ടം കെ.ബാലചന്ദ്രന്‍, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷന്‍, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഇവരുടെ 25 ഓളം തെങ്ങുകള്‍, 50ലേറെ വാഴകള്‍, കമുകുകള്‍, കുരുമുളക് എന്നിവയെല്ലാമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

 

 

 

 

Latest