Connect with us

International

കാശ്മീര്‍ പാകിസ്ഥാന്റെ ദേശീയ പ്രശ്‌നം: അബ്ദുള്‍ റഹ്മാന്‍ മക്കി

അല്‍-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി| കാശ്മീരിനെ ‘പാകിസ്ഥാന്റെ ദേശീയ പ്രശ്‌നം’ എന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അബ്ദുള്‍ റഹ്മാന്‍ മക്കി. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ നിന്ന് അല്‍-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോ പുറത്തുവിട്ടു. ഈ വീഡിയോയിലാണ് കാശ്മീരിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

കാശ്മീരിലെ ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎന്‍ പ്രമേയങ്ങള്‍ക്കനുസരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും മക്കി പറഞ്ഞു. അല്‍ ഖ്വയ്ദയുടെയും ഐഎസിന്റെയും കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും തന്റെ വിശ്വാസങ്ങള്‍ക്ക് നേര്‍വിപരീതമാണെന്നും മക്കി കൂട്ടിച്ചേര്‍ത്തു.

 

Latest