Connect with us

Kasargod

കാസര്‍കോട് വായോധികന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

വീടിനു മുന്നില്‍ വെച്ച് ഇളകിയെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് തൃക്കരിപ്പൂരില്‍ വായോധികന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാള്‍ ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീടിനു മുന്നില്‍ വെച്ച് ഇളകിയെത്തിയ കടന്നല്‍ക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും നാടക പ്രവര്‍ത്തകനുമാണ് ഭാസ്‌കര പൊതുവാള്‍.