Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: പ്രതി സതീഷ് വെട്ടിച്ചത് കോടികള്‍, ഹൈക്കോടതി അന്വേഷണം വേണമെന്ന് അനില്‍ അക്കര
'പ്രതി 150ഓളം ടേക്ക് ഓവറുകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ തുക 500 കോടി കവിയും.'
 
		
      																					
              
              
            തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതി സതീഷ് നടത്തിയ വെട്ടിപ്പില്‍ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സതീഷ് പിടിച്ചുപറിയും നടത്തിയതായി അദ്ദേഹം ആരോപിച്ചു.
പ്രതി 150ഓളം ടേക്ക് ഓവറുകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ തുക 500 കോടി കവിയും.
വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

