Connect with us

Kerala

കരിമ്പ സദാചാര ആക്രമണം; വിവാദ പരാമര്‍ശം നടത്തിയ പിടിഎ വൈസ് പ്രസിഡന്റ് രാജിവെച്ചു

ആക്രമണം നേരിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ ജാഫര്‍ അലി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു

Published

|

Last Updated

പാലക്കാട്  |സദാചാര ആക്രമണം നേരിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ
കരിമ്പ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി ടി എ വൈസ് പ്രസിഡന്റ് എ എസ് ജാഫര്‍ അലി രാജിവെച്ചു. ആക്രമണം നേരിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ ജാഫര്‍ അലി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.

ഇന്നലെ നടന്ന പി ടി എ എക്‌സിക്യൂട്ടീവ് യോഗത്തിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് എ എസ് ജാഫര്‍ അലി പി ടി എ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്

 

---- facebook comment plugin here -----

Latest