National
കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
1066 വോട്ടുകൾ നേടിയ സിബൽ 689 വോട്ടുകൾ നേടിയ സീനിയർ കൗൺസൽ പ്രദീപ് റായിയെയാണ് പരാജയപ്പെടുത്തിയത്.

ന്യൂഡൽഹി | സുപ്രീം കോടതി ബാർ അസോസിയേഷൻ്റെ (എസ്‌സിബിഎ) പുതിയ പ്രസിഡൻ്റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിരഞ്ഞെടുത്തു. 1066 വോട്ടുകൾ നേടിയ സിബൽ 689 വോട്ടുകൾ നേടിയ സീനിയർ കൗൺസൽ പ്രദീപ് റായിയെയാണ് പരാജയപ്പെടുത്തിയത്.
അഭിഭാഷകർ നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ നിലകൊള്ളേണ്ടവരാണെന്നും ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് അഭിഭാഷകൻ്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2001-02 ലാണ് സിബൽ അവസാനമായി എസ്‌സിബിഎയുടെ പ്രസിഡൻ്റായത്. അതിനുമുമ്പ് അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട് – 1995-1996 കാലഘട്ടത്തിലും 1997-1998 കാലഘട്ടത്തിലുമായിരുന്നു ഇത്.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
---- facebook comment plugin here -----