Connect with us

al maqar

കൻസുൽ ഉലമ നാലാം ആണ്ട് സ്വാഗതസംഘം രൂപവത്കരണ സംഗമവും പഴശ്ശി അനുസ്മരണവും നാളെ

പട്ടുവം കെ പി അബൂബക്ർ മൗലവി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തളിപ്പറമ്പ | അൽ മഖർ മുഖ്യ ശില്പി കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ നാലാം ആണ്ടിനുള്ള സ്വാഗതസംഘം രൂപവത്കരണ സംഗമം നാളെ. ഉച്ചക്ക് രണ്ടിന് നാടുകാണി ദാറുൽ അമാൻ അൽ മഖർ കാമ്പസിൽ വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കരയുടെ അധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്ർ മൗലവി ഉദ്ഘാടനം ചെയ്യും. ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ പദ്ധതി അവതരിപ്പിക്കും.

എം വി അബ്ദുർറഹ്‌മാൻ ബാഖവി പരിയാരം, മുസ്തഫ ദാരിമി കടാങ്കോട്, പി പി അബ്ദുൽ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ, ടി പി അലിക്കുഞ്ഞി മൗലവി വായാട്, കെ പി കമാലുദ്ദീൻ മൗലവി കൊയ്യം, വി വി അബൂബക്കർ സഖാഫി, കെ അബ്ദുർറശീദ് ദാരിമി, എം അബ്ദുർറഹ്‌മാൻ കല്ലായി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, കെ അബ്ദുർറശീദ് മാസ്റ്റർ, പി എം മുസ്തഫ ഹാജി, കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, കെ മുഹമ്മദ്‌ അനസ് അമാനി പുഷ്പഗിരി, ശംസീർ കടാങ്കോട് സംബന്ധിക്കും.

പ്രമുഖ പണ്ഡിതനും പ്രഭാഷകനും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന ഉപാധ്യക്ഷനും കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അൽ മഖർ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ സംഗമവും പ്രാർഥനാ സദസ്സും നാളെ വൈകുന്നേരം നാലിന് നാടുകാണി ദാറുൽ അമാൻ അൽമഖർ ക്യാമ്പസിൽ നടക്കും. വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്ർ മൗലവി ഉദ്ഘാടനം ചെയ്യും.

മുസ്തഫ ദാരിമി കടാങ്കോട് അനുസ്മരണ പ്രഭാഷണം നടത്തും. തഹ്‌ലീൽ, ഖത്മുൽ ഖുർആൻ, പ്രാർഥന തുടങ്ങിയവക്ക് പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നൽകും.
 എം വി അബ്ദുർറഹ്‌മാൻ ബാഖവി പരിയാരം, അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി, പി പി അബ്ദുൽ ഹകീം സഅദി, മുട്ടിൽ മുഹമ്മദ്‌ കുഞ്ഞി ബാഖവി, പി കെ  അലിക്കുഞ്ഞി ദാരിമി, കെ അബ്ദുർറശീദ് ദാരിമി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി എം മുസ്തഫ ഹാജി, കെ അബ്ദുർറശീദ് നരിക്കോട്, ആർ പി  ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, കെ പി അബ്ദുസ്സ്വമദ്‌ അമാനി പട്ടുവം, മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട്, ഇസ്മാഈൽ അമാനി തളിപ്പറമ്പ, മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, അബ്ദുല്ല അമാനി കെല്ലൂർ സംബന്ധിക്കും.

Latest