Kerala
കള്ളാടി ദുരന്തം: അഞ്ച് പേര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍;മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്
കല്‍പ്പറ്റ | വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച മൂന്നു പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ദുരന്തത്തില്‍ മരിച്ച അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയായത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ബാന്‍ (ഓപ്പറേറ്റര്‍), ബിഹാര്‍ സ്വദേശിയായ ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍), ജാര്‍ഖണ്ഡ് സ്വദേശിയായ അന്‍മോല്‍ (തൊഴിലാളി) എന്നിവരുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയായത്.
വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 9 പേരില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയിലുള്ള ഏഴ് പേരില്‍ ഒരാള്‍ മലയാളിയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ചികിത്സ നടപടികള്‍ ഏകോപിക്കുന്നതിനായി മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ 42 കുടുംബങ്ങളില്‍ നിന്നായി 142 പേര്‍ എത്തിയിട്ടുണ്ട്
അതേ സമയം ദുരന്തമേഖലയില്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ചുപേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്
Content Highlights:
Postmortem procedures for three migrant workers killed in the Kalladi landslide in Wayanad have been completed. A control room has been opened at Meppadi to coordinate medical treatment for the injured. Rescue operations are continuing late into the night to locate five missing individuals.





