Connect with us

Kerala

എ കെ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം |  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും സൈബര്‍ ആക്രമണവും നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തത്.

എ കെ ആന്റണി ബിജെപിക്ക് അനുകൂലമായി പ്രസ്താവന നടത്തി എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജപ്രചാരണം നടന്നത്. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Content Highlights: Thiruvananthapuram cyber police registered a case regarding a fake social media campaign against senior Congress leader A K Antony. The cyber attack falsely claimed that Antony made statements supporting the BJP. Police confirmed that an investigation is underway to arrest the culprits soon.

 

Latest