Connect with us

Kerala

മണ്ണിടിച്ചില്‍ ദുരന്തം ദാരുണം, ഞെട്ടലുളവാക്കുന്നത്: സി പി എം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങും

മണ്ണിനടിയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ നടപടി വേണം. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സി പി എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഞെട്ടലുളവാക്കുന്നതും ദാരുണവുമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തൊഴിലാളികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മണ്ണിനടിയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും അടിയന്തര ധനസഹായവും ഉറപ്പാക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Content Highlights:
The CPM leadership expressed deep shock and sorrow over the tragic landslide disaster. Party workers have been directed to immediately join the ongoing rescue and relief operations on the ground. The collective effort aims to provide urgent assistance and support to the affected victims.

 

 

---- facebook comment plugin here -----

Latest