Connect with us

Kerala

കളമശ്ശേരി കൂട്ട ബലാത്സംഗ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കേസിലെ രണ്ടാം പ്രതിയായ വയനാട് സ്വദേശി ശരണ്യ (അമ്മു), ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊച്ചി | കളമശ്ശേരി കൂട്ട ബലാത്സംഗ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയായ വയനാട് സ്വദേശി ശരണ്യ (അമ്മു), ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയനാട് നിന്നാണ് ഇവരെ പിടികൂടിയത്.

കളമശ്ശേരിയിലെ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ അധ്യാപികയുമായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിക്ക് ബിയറും ലഹരി ചേര്‍ത്ത ഐസ്‌ക്രീമും നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

കടുത്ത ശാരീരിക-മാനസികാഘാതങ്ങള്‍ നേരിട്ട യുവതി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights:
Kerala police have arrested two more individuals in connection with the Kalamassery gang rape case. The investigation team tracked down the suspects following detailed inquiries and evidence collection. Further legal procedures and interrogation are currently underway by the authorities.

 

Latest