Connect with us

Kerala

'കാഫിര്‍' വിവാദം: സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല, തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും: കെ കെ ലതിക

ഇടതുപക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. വര്‍ഗീയമായ പ്രചാരണമുണ്ടാകരുതെന്ന് പാര്‍ട്ടി കൃത്യമായി നിര്‍ദേശിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും സി പി എം നേതാവ് കെ കെ ലതിക. ഇടതുപക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ലെന്നും വര്‍ഗീയമായ പ്രചാരണമുണ്ടാകരുതെന്ന് പാര്‍ട്ടി കൃത്യമായി നിര്‍ദേശിച്ചിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വീടുകള്‍ കയറി വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണവും ലതിക ഉന്നയിച്ചു.

അതേസമയം, കേസില്‍ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

എവിടെ നിന്നാണ് സ്‌ക്രീന്‍ ഷോട്ടിന്റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പോലീസ് അറിയിച്ചു.

 

Latest