Connect with us

Kerala

വയനാട്ടില്‍ കെ സുരേന്ദ്രന്‍ ; ബി ജെ പി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ആലത്തൂരില്‍ ടി എന്‍ സരസു, കൊല്ലത്ത് നടന്‍ കൃഷ്ണകുമാര്‍, എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി |  ബി ജെ പി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ ബാക്കിയുള്ള നാല് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ ഉള്‍പെടുത്തിയാണ് അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കിയത്.

ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും ഏറ്റ്മുട്ടുന്ന വയനാട്ടില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ആലത്തൂരില്‍ ടി എന്‍ സരസു, കൊല്ലത്ത് നടന്‍ കൃഷ്ണകുമാര്‍, എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കും.