Connect with us

Malappuram

ഭിന്നശേഷി പണ്ഡിതരുടെ നേതൃത്വത്തില്‍ ജുമുഅ കര്‍മങ്ങളും പ്രഭാഷണവും ഇന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍

വിശ്വാസികള്‍ ഏറ്റവും പുണ്യം കല്‍പ്പിക്കുന്ന റമസാനിലെ ആദ്യത്തെ വെള്ളിയാഴ്ച ആരാധനാ കര്‍മങ്ങള്‍ക്ക് ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്നതിലൂടെ ചേര്‍ത്തുവെക്കലിന്റെയും സഹാനുഭൂതിയുടെയും സന്ദേശമുയര്‍ത്താനാകും.

Published

|

Last Updated

മലപ്പുറം | കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ മാത്രം നേതൃത്വം നല്‍കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ജുമുഅ ഇന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിള് ശബീര്‍ അലി പോത്തനൂര്‍, ഹാഫിള് ഉമറുല്‍ അഖ്തം കാപ്പാട്, ഹാഫിള് മുഹമ്മദ് സിനാന്‍ പെരുവള്ളൂര്‍ എന്നീ മൂന്ന് ഭിന്നശേഷി പണ്ഡിതരാണ് റമസാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅക്കും അനുബന്ധ കര്‍മങ്ങള്‍ക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കുന്നത്. വിശ്വാസികള്‍ ഏറ്റവും പുണ്യം കല്‍പ്പിക്കുന്ന റമസാനിലെ ആദ്യത്തെ വെള്ളിയാഴ്ച ആരാധനാ കര്‍മങ്ങള്‍ക്ക് ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്നതിലൂടെ ചേര്‍ത്തുവെക്കലിന്റെയും സഹാനുഭൂതിയുടെയും സന്ദേശമുയര്‍ത്താനാകും.

സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ഭിന്നശേഷി സുഹൃത്തുക്കളെന്നും അവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെടേണ്ടവരല്ലെന്നും പലപ്പോഴും അവഗണന മാത്രം നേരിടുന്ന പരിതസ്ഥിതിയാണ് അവര്‍ക്ക് ഉണ്ടാവാറുള്ളതെന്നും ഇക്കാര്യങ്ങള്‍ സമൂഹത്തെ ഉത്‌ബോധിപ്പിക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

 

 

 

Latest