Connect with us

Techno

ജിയോഭാരത് ബി1 4ജി ഫോണ്‍ അവതരിപ്പിച്ച് ജിയോ

ജിയോഭാരത് ബി1 4ജി എനേബിള്‍ഡ് ഫീച്ചര്‍ ഫോണിന് 1299 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ജിയോ. ഫീച്ചര്‍ ഫോണ്‍ സീരീസായ ജിയോഭാരതിന് കീഴില്‍ ജിയോഭാരത് ബി1 എന്ന പേരിലാണ്്പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4ജി ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളാണ് ജിയോഭാരത് സീരീസില്‍ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്.

2.4 ഇഞ്ച് ഡിസ്പ്ലേ, ആല്‍ഫാന്യൂമറിക് കീപാഡ്, മള്‍ട്ടി-ലിംഗ്വല്‍ സപ്പോര്‍ട്ട്, 2000 എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്. ജിയോഭാരത് ബി1 4ജി എനേബിള്‍ഡ് ഫീച്ചര്‍ ഫോണിന് 1299 രൂപയാണ് വില.ഫോണ്‍ കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണില്‍ ജിയോഭാരത് ബി1 ഫീച്ചര്‍ ഫോണ്‍ ഇതിനകം തന്നെ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest