First Gear
സമ്മര്‍ സര്‍വീസ് ക്യാമ്പുമായി ജീപ്പ് ഇന്ത്യ
ഈ ക്യാമ്പില്‍ ഉപഭോക്തൃ സേവനങ്ങളും സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിന് കിഴിവുകളും ഓഫറുകളും ലഭിക്കും.

ന്യൂഡല്‍ഹി| ഉപഭോക്താക്കള്‍ക്ക് പുതിയ സേവന ക്യാമ്പുമായി അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ. ഒരുമാസം നീണ്ടു നില്‍ക്കുന്ന ജീപ്പ് സമ്മര്‍ ക്യാമ്പാണിത്. ഈ ക്യാമ്പില്‍ ഉപഭോക്തൃ സേവനങ്ങളും സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിന് കിഴിവുകളും ഓഫറുകളും ലഭിക്കും. ക്യാമ്പിന്റെ ഭാഗമായി ബ്രാന്‍ഡ് നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് ചില ആക്സസറികള്‍ക്ക് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍ വാഹനങ്ങള്‍ക്ക് 3,750 രൂപയ്ക്കും ഡീസല്‍ വാഹനങ്ങള്‍ക്ക് 4,099 രൂപയ്ക്കും പ്രത്യേക സര്‍വീസ് പ്രൊമോഷന്‍ ഓഫറും ജീപ്പ് വാഗ്ദാനം ചെയ്യുന്നു.
നിലവില്‍ നാല് മോഡലുകളാണ് ജീപ്പിന്റെ നിരയിലുള്ളത്. കോംപസ്, മെറിഡിയന്‍, റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കി എന്നിവയാണവ. അടുത്തിടെ, മെറിഡിയന്‍ രണ്ട് പുതിയ പ്രത്യേക പതിപ്പുകളില്‍ അവതരിപ്പിച്ചു. മെറിഡിയന്‍ എക്‌സ്, അപ്ലാന്‍ഡ് എന്നിവ. ജീപ്പ് മെറിഡിയന്‍ എക്സിനും അപ്ലാന്‍ഡ് സ്പെഷ്യല്‍ എഡിഷനുകള്‍ക്കും 33.41 ലക്ഷം രൂപ മുതല്‍ ടോപ്പ് സ്പെക്ക് പതിപ്പിന് 38.47 ലക്ഷം രൂപ വരെയാണ് വില. സാധാരണ ജീപ്പ് മെറിഡിയന്‍ 32.95 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. എല്ലാ വിലകളും എക്‌സ് ഷോറൂം ആണ്.