Connect with us

Kerala

ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവിന് ജാമ്യം

വാഹനമോടിച്ച സിറിയക് പി ജോര്‍ജിന്റെ പിതാവ് ജോര്‍ജ് പി മാത്യുവിനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊച്ചി | അങ്കമാലി എടവനക്കാട് സ്വദേശി ജസ്‌ലിയ ജോണ്‍സണിന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ പ്രതിയുടെ പിതാവിന് ജാമ്യം. വാഹനമോടിച്ച സിറിയക് പി ജോര്‍ജിന്റെ പിതാവ് ജോര്‍ജ് പി മാത്യുവിനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 28നുണ്ടായ വാഹനാപകടത്തിലാണ് അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്‌ലിയ മരിച്ചത്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജസ്‌ലിയയെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ജസ്‌ലിയക്ക് ചികിത്സയിലിരിക്കേ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചിരുന്നു.

 

Latest