kashmir clash
ജമ്മുകാശ്മീര്‍: ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു
ഹലാന്‍ വനമേഖലയില്‍ ഭീകരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.
ഫയൽ ചിത്രം
ന്യൂഡല്‍ഹി | ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാവിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്.
ഹലാന്‍ വനമേഖലയില്‍ ഭീകരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. പോലീസിന്റെയും ആര്‍ ആര്‍ ആറിന്റെയും സംയുക്ത തിരച്ചിലിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
മേഖലയില്‍ ഭീകരര്‍ക്കായി സംയുക്ത സേന വ്യാപകമായി തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നു കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചിരിക്കയാണ്.
---- facebook comment plugin here -----


