Connect with us

Kozhikode

ജാമിഅതുൽ ഹിന്ദ് ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ഇന്ന് 

അലോട്ട്മെന്റ് ലഭിച്ചവർ മെയ് 10 ന് മുമ്പായി സ്ഥാപനങ്ങളിൽ പ്രവേശനം നേടണം

Published

|

Last Updated

കോഴിക്കോട്| ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തുന്ന ഏകജാലക സംവിധാനം വഴിയുള്ള പ്രവേശന പ്രക്രിയയുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന്  പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ https://jamiathulhind.com/ ൽ അലോട്ട്മെന്റ ലഭ്യമാകും. ഏഴ്, എട്ട്  ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് എസ് എസ് എൽ സി ഫലം വന്നതിനു ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക എന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു .

ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾ ജാമിഅതുൽ ഹിന്ദ് വെബ്സൈറ്റ് വഴി തങ്ങളുടെ ലോഗിനിൽ കയറുകയും തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥാപനം അറിയുകയും വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് അഡ്മിഷൻ പ്രക്രിയ പൂർത്തീകരിക്കുകയും ചെയ്യണം. ഈ മാസം പത്ത് വരെയാണ് സ്ഥാപനത്തിൽ അഡ്മിഷനെടുക്കാൻ സാധ്യമാവുക.

നിലവിൽ അലോട്ട് ചെയ്യപ്പെട്ട സ്ഥാപനം മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലോഗിനിൽ കയറി ക്യാൻസൽ ചെയ്യാനുള്ള അവസരമുണ്ട്. ഇത്തരം വിദ്യാർത്ഥികൾ ക്യാൻസൽ ചെയ്ത ശേഷം അവർ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ മുൻഗണനാ ക്രമത്തിൽ നൽകേണ്ടതാണ്. ഈ വിദ്യാർത്ഥികളെ രണ്ടാം അല്ലോട്മെന്റിൽ പരിഗണിക്കുന്നതായിരിക്കും.

പത്താം തിയ്യതി വരെ അഡ്മിഷനെടുക്കാത്ത വിദ്യാർഥിക്ക് നിലവിൽ ലഭിച്ച സ്ഥാപനം നഷ്ടപ്പെടുകയും രണ്ടാം അല്ലോട്മെന്റിലേക്ക് പരിഗണിക്കുകയും ചെയ്യും. രണ്ടാം അലോട്ട്മെന്റ് മെയ് 12 നു പ്രസിദ്ധീകരിക്കും.

ഒന്ന്, രണ്ട് അല്ലോട്മെന്റുകളിലും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിക്കുന്നതാണ്. ഇതിനായി മെയ് 16 നു ജാമിഅതുൽ ഹിന്ദ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയാണ് വേണ്ടത്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഹാദി കോഴ്‌സുകളുടെ ക്ലാസുകൾ മെയ് 18നു ആരംഭിക്കും. ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

Content Highlights:
The first phase allotment list for Jamiathul Hind Al Islamiyya’s single-window admission process for classes 7 and 8 is set to be published today. Students can check their status via the official website and must complete the admission process at their respective institutions by May 10. Allotments for Plus One students will be released following the announcement of SSLC results, and second allotment lists are scheduled for May 12.

 

 

Latest