Kozhikode
ജാമിഅതുല്‍ ഹിന്ദ്; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രെയിനിംഗ് ജൂലൈ നാലിന്
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ കോഴിക്കോട് എസ് എ ടവറില്‍ വെച്ചാണ് പരിശീലനം. ജൂലൈ രണ്ടിന് മുമ്പായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ മുദര്‍രിസുമാര്‍ക്കായി മാത്രം നടത്തുന്ന പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്റ്സ് (എ ഐ) പരിശീലന ക്യാമ്പ് ജൂലൈ നാലിന് ശനിയാഴ്ച നടക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ കോഴിക്കോട് എസ് എ ടവറില്‍ വെച്ചാണ് പരിശീലനം. ജൂലൈ രണ്ടിന് മുമ്പായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.
രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി 9744323408, 6235492844 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ഫാകല്‍റ്റി ഡെവലപ്മെന്റ് അധികൃതര്‍ അറിയിച്ചു.
ഒരോ മുദര്‍രിസുമാര്‍ക്കും ദര്‍സ് ജീവിതത്തിലും ദഅ്‌വാ-സംഘടനാ പ്രവര്‍ത്തന മേഖലയിലും ഉപയോഗപ്പെടുന്ന എ ഐ ടൂളുകളിലും അവയുടെ ഉപയോഗങ്ങളിലുമാണ് പ്രായോഗിക പരിശീലനം നല്‍കുന്നത്. പാഠ്യപദ്ധതിയും അധ്യാപനവുമായി ബന്ധപ്പെട്ട സിലബസ് തയ്യാറാക്കല്‍, ലെസണ്‍ പ്ലാന്‍ നിര്‍മാണം, ടീച്ചിംഗ് നോട്ട് തയ്യാറാക്കല്‍, ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, നഹ്വ്-സ്വര്‍ഫ്-മന്‍തിഖ്-ബലാഗ എന്നീ പഠന മേഖലകളിലേക്ക് ചാര്‍ട്ടും തശ്ജീറും നിര്‍മിക്കല്‍ തുടങ്ങിയവയാണ് എ ഐ ടൂളുകള്‍ പ്രയോഗിച്ച് പരിശീലിപ്പിക്കുന്നത്. കൂടാതെ, പാഠഭാഗങ്ങള്‍ക്ക് അനുയോജ്യമായ കഥകളും ഉദാഹരണങ്ങളും കണ്ടെത്തല്‍, ഇബാറത്ത് ലളിതമായി വിശദീകരിക്കല്‍, കഠിനമായ ആശയങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കല്‍, ആകര്‍ഷകമായ പവര്‍ പോയിന്റ് പ്രസന്റേഷന്‍ സ്ലൈഡുകള്‍ തയ്യാറാക്കല്‍, കിതാബുകളുടെ മൈന്‍ഡ് മാപ്പ് നിര്‍മാണം, ചാര്‍ട്ടുകളും ഇന്‍ഫോഗ്രാഫിക്കുകളും തയ്യാറാക്കല്‍ തുടങ്ങിയവക്കും പരിശീലനം നല്‍കുന്നുണ്ട്.
പ്രഭാഷകരും ഖത്വീബുമാരുമായ പണ്ഡിതരെ സഹായിക്കാനും വിവിധ എ ഐ ടൂളുകളില്‍ പരിശീലനം നല്‍കും. ജുമുഅ ഖുതുബ തയ്യാറാക്കല്‍, പ്രഭാഷണ കുറിപ്പുകള്‍ തയ്യാറാക്കല്‍, വിഷയാനുസൃത ആയത്തുകളും ഹദീസുകളും കണ്ടെത്തല്‍, സമകാലിക വിഷയങ്ങളില്‍ ഇസ്‌ലാമിക അവതരണങ്ങള്‍ തയ്യാറാക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ എ ഐയെ ഉപയോഗപ്പെടുത്തുന്നതിനെയും അതോടൊപ്പം, ഇത്തരം വേളകളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതകളെയും കുറിച്ചാണ് പരിശീലനം നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights:
Jamia-tul-Hind is organizing an Artificial Intelligence training session scheduled for July 4th. The program aims to provide participants with valuable insights and practical skills in AI technology. This initiative reflects the growing importance of tech education and skill development in the region.





