Connect with us

Kozhikode

കെ എസ് ഒക്ക് പുതിയ നേതൃത്വം

കൗൺസിൽ ബശീർ സഖാഫി കൈപ്രം ഉദ്ഘാടനം ചെയ്‌തു.

Published

|

Last Updated

കോഴിക്കോട്| ജാമിഅ മർകസ് കർണാടക വിദ്യാര്‍ഥി സംഘടന -കെ എസ് ഒക്ക് പുതിയ നേതൃത്വമായി. മർകസ് കാമിൽ ഇജ്‌തിമാഇൽ ചേർന്ന വാർഷിക കൗൺസിലിൽ പ്രസിഡൻ്റായി ജാസിൽ റഹ്‌മാൻ കെ സി റോഡിനെയും ജനറൽ സെക്രട്ടറിയായി അശ്റഫ് നാവൂരിനെയും ട്രഷററായി മഹ്‌ഫൂസ് കൈകമ്പയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: റിയാസ് കാവു (വൈസ് പ്രസിഡ്), നിസാം ബോളിയാർ, സിനാൻ ഉപ്പിനങ്ങാടി, റാസിഖ് യാഡി, റാശിദ് കുടക്, അൻവർ കുമ്പ്ര, മുശറഫ് കില്ലൂർ, യൂനുസ് കുറത്ത് (സെക്രട്ടറിമാർ). അഡ്വൈസർ വി പി എം ഫൈസി വില്യാപ്പള്ളി പുനഃസംഘടനക്ക് നേതൃത്വം നൽകി.

കൗൺസിൽ ബശീർ സഖാഫി കൈപ്രം ഉദ്ഘാടനം ചെയ്‌തു. അബ്ദുസ്സലാം ബോൾമാർ പ്രവർത്തന റിപോർട്ടും സുബൈർ കുമ്പക്കോട് ഫിനാൻസ് റിപോർട്ടും അവതരിപ്പിച്ചു. റിയാസ് കാവു സ്വാഗതവും അശ്‌റഫ് നാവൂർ നന്ദിയും പറഞ്ഞു.

Content Highlights:
The Karnataka student organization KSO of Jamia Markaz has selected its new leadership panel for the upcoming term. During the annual council held at the Markaz Kamil Ijtima, Jasil Rahman KC Road was elected as the President, Ashraf Navoor as the General Secretary, and Mahfoos Kaikamba as the Treasurer. The reorganization process was supervised by advisor VPM Faisal Vilyapalli, and the council session was officially inaugurated by Basheer Saqafi Kaipram.

Latest